ബ്ലോഗണോ വേണ്ടേ?
അതായിരുന്നു പ്രശ്നം.
വേറൊന്നും കൊണ്ടല്ല. അച്ചടിച്ചു കാണാനും, പുസ്തകമാക്കാനും വേണ്ടി ബ്ലോഗിലെഴുതുന്നവരുടെ തല്ലാണ് നാട്ടില്‍. അങ്ങനെ മടിച്ചു നിന്നതാണ്, (അല്ലെങ്കില്‍ കാണാമായിരുന്നു..). എന്തായാലും നമ്മടെ പീടിക നമ്മള്‍ തുറന്നിട്ടുണ്ട്. കേറുന്നവര്‍ കേറട്ടെ എന്നാണ് ലൈന്‍.
പുസ്തകങ്ങലോടോ അതില്‍ എഴുതുന്നവരോടോ ഒരു തരം ഈറയും നമുക്കില്ല. ബ്ലോഗ് പോലൊരു മാധ്യമത്തെ അച്ചടി വിഴുങ്ങിക്കൊണ്ടിരിക്കുന്നത് കണ്ടിട്ടും, അത് എഴുതുന്നവര്‍ വിഴുങ്ങാന്‍ പാകത്തില്‍ ഉണ്ട ഉണ്ടയായി എഴുതുന്നത് കണ്ടിട്ടും ചടച്ചു പോയതാണ്.
ബ്ലോഗിങ്ങിന്റെ സാധ്യതകളെ മുഴുവന്‍ കണ്ടെതിയെക്കാനുള്ള പരിപാടി നമുക്കുണ്ട് എന്നും കരുതേണ്ടതില്ല. എങ്കിലും, മറുനാട്ടില്‍ പോയതിനാല്‍ കേരളത്തെ മൊത്തത്തില്‍ ഒരു ഗൃഹാതുര സ്മരണയാക്കി മാതൃഭൂമിയുടെ പേജില്‍ മലര്തിക്കിടത്ത്തുന്നതില്‍ നിന്ന് വ്യത്യസ്തമായ ഒരു പണി ബ്ലോഗിങ്ങിന് ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. അതെന്താണെന്ന് അന്വേഷിക്കുന്നവര്‍ വേറെയും കാണണം. അവര്‍ക്ക് സലാം.
dairyamaayi bloggikkoloooooooooo........
ReplyDeleteenthavum ennu nokkallo
njammalundu ante koode!
ReplyDelete